ബാലുശ്ശേരി: മെഡി. കോളേജ് റിട്ട. പ്രൊഫസർ പുത്തൂർവട്ടം ഡോ. പി. കെ. കുമാരൻ രചിച്ച തിരുവായുസ്സ് എന്ന പുസ്തകത്തിന്റെ പ്രകാശനം ബാലുശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ബാലുശ്ശരി ജി. എസ്. എസ് 63 കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു. പി.പി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. ജി. എച്ച്. എസ്. എസ് 63 ബാലൻ കോട്ടനട വിശദീകരിച്ചു. പി.സുധാകരൻ പുസ്തക പരിചയം നടത്തി. കെ. ഗോപാലകൃഷ്ണൻ, രൂപലേഖ കൊമ്പിലാടിന് പുസ്തകം കൈമാറി.
കെ. ഗോപിനാഥൻ , രാജഗോപാലൻ എടവലത്ത്, പ്രകാശൻ കൗമുദി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |