ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് പരിധിയിൽ രജിസ്റ്റർ ചെയ്ത് ഓട്ടോറിക്ഷകളുടെ പഞ്ചായത്ത് പെർമിറ്റും മോട്ടോർ വാഹന വകുപ്പ് രേഖകളും പരിശോധിക്കുന്നതിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് സ്റ്റേഡിയം ഗ്രൗണ്ടിൽ ക്യാമ്പ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷംജിത്ത്, രൺദീപ്, എ.എം.വി.ഐ സനിൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സി.ബിജു, ജൂനിയർ സൂപ്രണ്ട് ആർ രഞ്ജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷൺമുഖൻ പാലാഞ്ചേരി, വാർഡംഗങ്ങളായ റീജ കണ്ടോത്ത് കുഴി, സുമ വെള്ളച്ചാലൻ കണ്ടി, സതീഷ് ചന്ദ്രൻ, ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |