ബാലുശ്ശേരി: കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ കീഴിലുള്ള ബാലുശ്ശേരിയിലെ കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠത്തിൽ സംസ്കൃത വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് സംസ്കൃത സംഗമം നടക്കും. രാവിലെ 10ന് വിദ്യാപീഠം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്കൃത സംഗമം വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാപീഠം പ്രിൻസിപ്പൽ പ്രൊഫ. കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗം മുൻ അദ്ധ്യക്ഷൻ പ്രൊഫ. സി.രാജേന്ദ്രൻ സംസ്കൃത സന്ദേശം നല്കും. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി, കെ. രാമചന്ദ്രൻ. വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴി, ടി.കെ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിക്കും. വൈകീട്ട് 3.30 ന് സമാപന സമ്മേളനം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |