മുക്കം : മുക്കം നഗരസഭ കൃഷിഭവൻ വിളവിന്റെ വിസ്മയം പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവകർഷകനായ മണാശ്ശേരി നെറ്റിലാമ്പുറത്ത് സന്തോഷ്കുമാറും കുടുംബവും ഒരുക്കിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിലും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് എം.റീപ ,ഗോപാലൻ ടി തച്ചോലത്ത്, എം.എസ് ശങ്കരനാരായണൻ, ബേബി കീരിപ്പൊയിൽ, എൻ .വിനോദ് കുമാർ, കുട്ടിക്കർഷകൻ എൻ. ആഷിക് എന്നിവർ പങ്കെടുത്തു. വയൽ പ്രദേശമായതിനാൽ കടുത്ത വെള്ളക്കെട്ടിനെയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് കൃഷിയിൽ മികച്ച വിജയം നേടാനായതെന്ന് സന്തോഷ്കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |