SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

തൂഫാൻ കമാൻഡോ പ്രഖ്യാപനം

img
വടകര ക്രൈംബ്രാഞ്ച് സി.ഐ മനോജ് പുത്തൂർ എൻ.എസ്-എസ് വളണ്ടിയർമാരെ തൂഫാൻ വളണ്ടിയർമാരായി പ്രഖ്യാപിക്കുന്നു

വടകര: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പത്തൂർ സ്കൂളിലെ 100 എൻ.എസ്.എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. എൻ. എസ്. എസ് ദിനത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ലഹരിവിരുദ്ധ വാക്കത്തോണിന് ശേഷമായിരുന്നു പ്രഖ്യാപനം. വടകര ക്രൈം ബ്രാഞ്ച് സി.ഐ മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുല്ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുനിത രാജീവൻ , എസ് എം സി ചെയർമാൻ രാജൻ, ജയപ്രകാശ്, പ്രധാനാദ്ധ്യാപകൻ മുസ്തഫ, മഠത്തിൽ സജീവൻ എന്നിവർ പ്രസംഗിച്ചു. ടി പി സജീവൻ സ്വാഗതവും സുജ എ വി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL