SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ചിത്രം വരച്ച് പ്രതിഷേധം

dyfi
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിന്ന്

മുക്കം: മുഖ്യമന്ത്രിയുടെ വിദേശ യാത്രകളുടെ അജ്ഞാത സ്പോൺസർമാർ ആരാണെന്ന് ജനങ്ങൾ വരച്ചു കാണിക്കട്ടെയെന്നാഹ്വാനവുമായി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി. മുക്കം ബസ് സ്റ്റാന്റിലാണ് "സ്പോൺസറുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ" എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് പേപ്പറുകളും വിതരണം ചെയ്തു. ചെറിയ കുട്ടികളും മുതിർന്നവരും യാത്രക്കാരുമടക്കം നിരവധിപേർ വരയിൽ പങ്കാളികളായി. പങ്കെടുത്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നാല് ചിത്രങ്ങൾക്കും സന്ദേശങ്ങൾക്കും ഡിവൈഎഫ്ഐ സമ്മാനങ്ങൾ നൽകും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റെനിൽ രാജ്, വിജിഷ കെ ,റാഷിദ് നീലേശ്വരം ,ആദർശ് പൊറ്റശ്ശേരി ,എ പി രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL