SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

കുട്ടികൾ കണ്ടെത്തി, വീടുകളിലുണ്ട് ഉപയോഗിക്കാതെ 62.4% മരുന്നുകൾ

medicine
മരുന്നുകൾ

@ പാതിവഴിയിൽ ഉപയോഗം നിറുത്തിയ മരുന്നുകൾ 47.2 %

@ പഠനം നടത്തിയത് കായണ്ണ ജി.എച്ച്‌.എസ്‌.എസ് വിദ്യാർത്ഥികൾ

കോഴിക്കോട്: വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവയുടെ അശാസ്ത്രീയ നിർമ്മാർജ്ജന രീതികളെ പറ്റിയും പഠനം. ഇത്തരം മരുന്നുകളുടെ സാമ്പത്തിക ആരോഗ്യ പരിസ്ഥിതി പ്രത്യാഘാതത്തെ പറ്റി കായണ്ണ ജി.എച്ച്.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്‌സ് ക്ലബുമാണ് 'റീ-ലൈഫ്' - സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം' പഠനം നടത്തിയത്. റിപ്പോർട്ട് തുടർനടപടികൾക്കായി കായണ്ണ പഞ്ചായത്തിന് കെെമാറി. പഠനത്തിൽ പങ്കെടുത്ത വീടുകളിൽ 62.4 ശതമാനം ഉപയോഗിക്കാത്ത മരുന്നുകളുണ്ടെന്ന് കണ്ടെത്തി. 50.8 ശതമാനം വീടുകളിൽ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായി മരുന്നുകൾ ശേഷിക്കുന്നു. 47.2 ശതമാനം പേർ ചികിത്സ പൂർത്തിയാകും മുമ്പ് മരുന്നുപയോഗം നിറുത്തിയവരാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ വീട്ടിലുണ്ടെന്നോ എന്ന് ഉറപ്പില്ലാത്തവർ 47.6 ശതമാനമാണ്.

പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉൾപ്പെടുത്തി 40 വിദ്യാർത്ഥികൾ 20 സംഘങ്ങളായാണ് സർവേ നടത്തിയത്. വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് മരുന്നുപയോഗം നിറുത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിദ്ധ്യം, അവയുടെ നിലവിലെ നിർമാർജ്ജനരീതി, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണം, സുരക്ഷിതമായ തിരിച്ചെടുക്കൽ സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

വേണം ബോധവത്കരണം

ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകൾ നിലവിൽ കൈകാര്യം ചെയ്യുന്ന രീതി 68.4 ശതമാനവും സുരക്ഷിതമല്ല. മരുന്നുകൾ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്ന സംഘടിത സംവിധാനത്തെ 93.2 ശതമാനം പേരും പിന്തുണച്ചു. അത്തരം സംവിധാനമുണ്ടായാൽ ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേർ അറിയിച്ചു. ബോധവത്കരണം വേണമെന്ന് ആവശ്യപ്പെട്ടവർ 94.8 ശതമാനമാണ്. വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.കെ ഷാജി, അദ്ധ്യാപിക ഫസ്ല റഹ്‌മാൻ വിദ്യാർത്ഥികളായ അനഘ, പാർവണ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

ആവശ്യങ്ങൾ ഇങ്ങനെ

ഉപയോഗിക്കേണ്ടവയും ഉപയോഗം കഴിഞ്ഞതും തരംതിരിക്കണം.

ആവശ്യമില്ലാത്തവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണം.

മരുന്ന് നിർമ്മാർജ്ജനത്തിന് പ്രത്യേക നയം രൂപീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL