കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സകീമും ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ചും ഇഖ്ര ഇന്റർനാഷണൽ ആശുപത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഹാനിഷ് രക്തദാന സന്ദേശം നൽകി. 60 പേർ രക്തദാനം ചെയ്തു. ടി.കെ ഷെറീന, കെ ദീപു, ഡോ. സുനിൽ കുമാർ, ഐഷ ഐറ, അക്ഷയ് ആർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |