SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ജനറൽബോഡി യോഗം ചേർന്നു

kunnamangalamnews
സൗഹൃദം അയൽപക്കവേദി ജനറൽബോഡിയോഗം എം എ റസാക്ക് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പന്തീർപ്പാടം നൊച്ചിപ്പൊയിൽ വഴി ബസ് റൂട്ട് അനുവദിക്കണമെന്ന് സൗഹൃദം അയൽപക്കവേദി ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. എം.എ റസാക്ക് എം.എൽഎ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമശ്രേഷ്ഠ പുരസ്കാരം നേടിയ മുൻ എം.എൽ.എ യു.സി രാമനെ ആദരിച്ചു. വി.ടി ലിജിഷ് ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. ഭാരവാഹികളായി പാറപ്പുറത്ത് രാജൻ (പ്രസിഡന്റ്), എം.കെ പ്രേമാനന്ദൻ (സെക്രട്ടറി), സി.രാധാകൃഷ്ണൻ (ട്രഷറർ), പി.ബി.രാജേന്ദ്രൻ, റഹ്മാൻ മറുവാട്ട്, എം.സി രമാദേവി, (വൈസ് പ്രസിഡന്റ്), കെ. ജയരാജൻ, ടി പ്രജീഷ്, കെ.റീജ (ജോ: സെക്രട്ടറി) തെരഞ്ഞെടുത്തു. എം.കെ.പ്രേമാനന്ദൻ, സി രാധാകൃഷ്ണൻ, എം.കെ പ്രേമനന്ദൻ, ഒ.മൈമൂന പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL