SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം

kdy1-
മാനിപുരം എ.യു.പി. സ്കൂളിൽ പോഷകത്തോട്ടം പദ്ധതിനഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: വിദ്യാർഥികളിൽ കാർഷികാഭിരുചിയും പോഷക അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കൊടുവള്ളി കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന എസ്.എച്ച്.എം പദ്ധതിയുടെ ഭാഗമായ 'സ്കൂൾ മുറ്റത്തൊരു കനിപന്തൽ'സ്കൂൾ പോഷക തോട്ടം പദ്ധതിക്ക് മാനിപുരം എ.യു.പി. സ്കൂളിൽ തുടക്കമായി. നഗരസഭചെയർപേഴ്സൺ സഫീന ഷമീർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. റാബിയ അഷ്റഫ്, റഫീഖ്, കെ. സതി,​ എം. നൗഫൽ,​ എം. സൂരജ്,​ ഷാജഹാൻ അലി അഹമ്മദ്,​ സി.കെ. അബ്ദുൽ റഷീദ്,​ എം. ശൈബിത, കെ.റെജി, അഷ്റഫ് ബാവ, കെ.സി. ശോഭന,​ പി.ബിനുദാസ്, ടി.പി. ഇബ്രാഹിം, വിനോദ്, റിയാസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL