മുക്കം:എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുൾക്ക് സഹായഹസ്തമൊരുക്കി മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. ഇവർ സമാഹരിച്ച പണം ചികിത്സാ സഹായകമ്മിറ്റി രക്ഷാധികാരി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഏറ്റുവാങ്ങി. പ്രധാനാദ്ധ്യാപിക കെ. ഷീബ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മലയമ്മ സഹായധനം കൈമാറി. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ കുടുംബവക സഹായം പി മോഹൻബാബു സഹായകമ്മിറ്റി പ്രധിനിധി ഷൈജുവിന്റെയും ഡിവിഷൻ കൗൺസിലർ റൈനീഷ് നീലാംബരിയുടെയും സാന്നിദ്ധ്യത്തിൽ കൈമാറി.വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ മുഖ്യാതിഥിയായി. സ്കൂൾ കമ്മിറ്റി ഭാരവാഹി കെ.വിജയൻ, മാനേജർ സി. ഹാരിസ്, പി.ആർ.ഒ പ്രഭാകരൻ ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |