കുറ്റ്യാടി: യൂത്ത് കോൺഗ്രസ് തൃപ്രങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഗ്രീൻ വാലിയിൽ നടന്ന പഠന ക്യാമ്പ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി സായന്ത് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ ജനറൽ സെക്രട്ടറി മുനീർ എരവത്ത് ക്ലാസെടുത്തു. നിമിഷ രഘുനാഥ്, അഖില മര്യാട്ട്, വി പി രാഹുൽ, പി അജ്വാദ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണൻ, സി.പി രഘുനാഥ്, പി.പി പ്രജീഷ്, കെ കെ വിജേഷ്, പി കെ സുരേന്ദ്രൻ, അശ്വിൻ കുമാർ, വി ജെ ജിമ്യ, പി ഋതുനന്ദ്, മുഹമ്മദ് കടവത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |