പേരാമ്പ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പേരാമ്പ്ര സൗത്ത് യൂണിറ്റ് കുടുംബസംഗമം ചേനോളി റോഡ് തണൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന കൗൺസിലർ ഇ.കെ. കമലാദേവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മൗന അളോറ ക്ലാസെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശികയായ ഡി.എ/ഡി.ആർ നൽകുക, മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ സൗകര്യം പുനഃസ്ഥാപിക്കുക, ആശുപത്രികളിൽ മുതിർന്നവർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസാക്കി. യൂണിറ്റ് സെക്രട്ടറി കാപ്പിയിൽ കരുണാകരൻ സ്വാഗതവും വനിതാവേദി കൺവീനർ എം.എം. രാജാമണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |