നന്മണ്ട: എം.ജി.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത " തണലാകാം തണലൊരുക്കാം" ത്രൈമാസ കാമ്പയിന്റെ ഭാഗമായി നോർത്ത് നന്മണ്ട എം. ജി. എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു.
നന്മണ്ട നവോത്ഥാന നിലയത്തിൽ യൂണിറ്റ് സെക്രട്ടറി കെ. മൂസ ഉദ്ഘാടനം ചെയ്തു. ജസീന കൊടുവള്ളി, മൗലവി അശ്റഫ് പുന്നശ്ശേരി എന്നിവർ ക്ളാസെടുത്തു. എം. കെ. ജമീല അദ്ധ്യക്ഷത വഹിച്ചു. വെളിച്ചം, ബാലവെളിച്ചം പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എം. പി സൽസബീല, ഷിയാസ് കുന്നോത്ത്, ഷാമിൽ പടിക്കൽ, മഹല്ല് സെക്രട്ടറി എ. മൊയ്തീൻ കോയ, എം.ജി.എം മണ്ഡലം പ്രസിഡൻ്റ് ആബിദ എം.പി, സെക്രട്ടറി ഹഫ്സ എഴുകുളം, ബുശ്റ കാരാട്ട്, സൈബുന്നിസ ടി.പി എന്നിവർ പ്രസംഗിച്ചു. ഫാതിമ അലൂഫ സ്വാഗതവും സജ്ന കൊട്ടാരക്കോത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |