SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.39 AM IST

എ.ഐ.വൈ.എഫ് പ്രതിഷേധ സായാഹ്നം

news
ആശുപത്രി നിരക്ക് വർധനവിനെതിരെ എ.ഐ.വൈ.എഫ് പേരാമ്പ്രയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് അന്യായമായി വർദ്ധിപ്പിച്ച നടപടിക്കെതിരെ എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനം ചെയ്തു. ​നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഒ.പി ടിക്കറ്റ് നിരക്ക് 10 രൂപയായി ഉയർത്തിയത്. ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് അന്യായ നിരക്ക് വർധനവെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ല. അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള നിരീക്ഷണ മുറി വൃത്തിഹീനമായി കിടക്കുകയാണ്. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രാജു പി.കെ അദ്ധ്യക്ഷത വഹിച്ചു. രമ്യ അമ്പാളി, രഞ്ജിത്ത് എ.കെ, പ്രമോദ് പി.പി, വിനോദ് എരവട്ടൂർ, അശോകൻ മഹാറാണി, സീമ എം.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL