SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.39 AM IST

ലോകകപ്പ് റിപ്പോർട്ടിംഗിൽ ഇനി ഭാസിയില്ലാത്ത ഗ്യാലറി

1
പെലെക്കൊപ്പം ഭാസി

കോഴിക്കോട്: ലോകം ഫുട്ബോളിന്റെ ആവേശത്തിലമരുമ്പോൾ ആ മൈതാനങ്ങളുടെ പ്രസ് ഗ്യാലറിയിൽ കോഴിക്കോട്ടുനിന്നൊരു മലയാളിയുമുണ്ടായിരുന്നു. എട്ടു ഫിഫ ലോകകപ്പുകളും ഒരു യൂറോ കപ്പും നേരിട്ട് റിപ്പോർട്ട് ചെയ്ത അപൂർവ നേട്ടം. ലോകഫുട്ബോളിലെ ഇതിഹാസം പെലെയെ നേരിൽ കാണാനും അഭിമുഖം നടത്താനും കഴിഞ്ഞ അനുഭവങ്ങൾ. കായിക മാദ്ധ്യമപ്രവർത്തനത്തിലെ വേറിട്ട സാന്നിദ്ധ്യമായിരുന്നു ഭാസി മലാപ്പറമ്പ്. 1977ൽ പെലെ ന്യൂയോർക്ക് കോസ്മോസിനുവേണ്ടി കളിക്കുന്ന കാലത്താണ് ഭാസി ആദ്യമായി അദ്ദേഹത്തിന്റെ മത്സരം നേരിൽ കാണുന്നത്. 1982ലെ സ്പെയിൻ ലോകകപ്പിനിടെ മാഡ്രിഡിൽവച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ കോഴിക്കോട്ടുനിന്ന് വാങ്ങിയ ചന്ദനത്തടിയിലെ പേന പെലെയ്ക്ക് സമ്മാനിച്ചു. ആ പേന ഉപയോഗിച്ച് പെലെയിൽനിന്ന് ഓട്ടോഗ്രാഫും സ്വന്തമാക്കി.1982ൽ സ്പെയിനിൽ തുടങ്ങിയ ലോകകപ്പ് റിപ്പോർട്ടിംഗ് യാത്ര 2014ലെ ബ്രസീൽ ലോകകപ്പ് വരെ നീണ്ടു. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, കൊറിയ–ജപ്പാൻ, ജർമനി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ലോകകപ്പുകളും റിപ്പോർട്ട് ചെയ്തു. 2008ലെ യൂറോ കപ്പും റിപ്പോർട്ട് ചെയ്തു. ലോകകപ്പ് റിപ്പോർട്ടിംഗിന്റെ മറ്റൊരു അദ്ധ്യായത്തിന് അവസരമുണ്ടായിട്ടും 2018ൽ റഷ്യയിലേക്ക് ഭാസി പോയില്ല. ഫിഫയുടെ മീഡിയ അക്രഡിറ്റേഷൻ ലഭിച്ചിരുന്നെങ്കിലും അസുഖബാധിതയായ ഭാര്യയ്ക്ക് കൂട്ടാവുകയായിരുന്നു ഭാസി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL