മുക്കം: തോട്ടുമുക്കം - ഫാത്തിമ എസ്റ്റേറ്റ് - പള്ളിത്താഴെ - തേക്കിൻ ചുവട് റോഡ് നിർമ്മാണത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എം.എൽ.എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് എം.എൽ.എ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ലിന്റോ ജോസഫിന്റെ ശ്രമഫലമായി കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് റോഡ് വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിരുന്നതായും ഈ തുക പൊതുമരാമത്ത് മന്ത്രി സ്വന്തം മണ്ഡലത്തിലേക്ക് വകമാറ്റി ചെലവഴിച്ചുവെന്നും സി.പി.എം ആരോപിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും അനുവദിച്ച ഫണ്ട് പൂർണമായും തിരുവമ്പാടി മണ്ഡലത്തിൽ തന്നെ വിനിയോഗിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |