നാദാപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിക്കായി ഡൽഹിയിൽ നടക്കുന്ന ജന്തർ മന്തർ സമര പോരാട്ടത്തിന് നാദാപുരത്തിന്റെ ഐക്യദാർഢ്യം. "എന്റെ വോട്ട് എന്റെ അവകാശം " എന്ന മുദ്രാവാക്യമുയർത്തി ജന്തർ മന്തർ സമരവസന്തം സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനംചെയ്തു. പി.പി ചാത്തു അദ്ധ്യക്ഷനായി.
കൂടത്താംകണ്ടി സുരേഷ്, വി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്.മോഹനൻ എന്നിവർ പ്രസംഗിച്ചു. എ.മോഹൻ ദാസ് സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കർഷകസംഘം, ഡി.വൈ.എഫ്.ഐ, കർഷക തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ, ബാലസംഘം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രവർത്തകർ അണിചേർന്ന റാലി നടത്തി. പാട്ട്, കവിത, നാടൻപാട്ടുകൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |