പയ്യോളി: തുറയൂർ ഗവ. യു പി സ്കൂളിൽ ഇന്നൊവേറ്റേഴ്സ് റൊബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു. വാക്കറൂ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഡി ലീഡ് ഇന്റർനാഷണൽ കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടി റോബോട്ടിക് എക്സ്പോയോടെ സമാപിച്ചു. അനുമോദനസദസ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു. നസീമ തെനങ്കാലിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി പ്രേമചന്ദ്രൻ സമ്മാനവിതരണം നടത്തി. ആദിൽ മുണ്ടിയത്ത്, ജെ ശ്രീരാം, അമൽ എസ് രാജ്, സി.എം സാദിഖ്, കെ.ഹരീഷ്, ടി.കെ ശ്രീജ, യു.കെ നൂർജഹാൻ, കുലുപ്പ എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഹഫ്സിന, ഇ.ടി.കെ ഇസ്മയിൽ,കെ.എം രജീഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |