ബാലുശ്ശേരി: നാഷണൽ സർവീസ് സ്കീമിന്റെ ഹരിതവത്ക്കരണം പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി കൃഷിക്ക് കോക്കല്ലൂർ എൻ. എസ്. എസിന്റെ നേതൃത്വ ത്തിൽ തുടക്കമിട്ടു. വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഡോ. മനു.വി. തോട്ടയ്ക്കാടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അദ്ദേഹം നൽകിയ 400 ഓളം ഹൈബ്രിഡ് തൈകൾ ഗ്രോബാഗിൽ നട്ടുപിടിപ്പിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ എൻ. എം. നിഷ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ, പി .ടി .എ പ്രസിഡന്റ് അജീഷ് ബക്കീത്ത. അദ്ധ്യാപിക ജയശ്രീ വി ആർ, വേദലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |