വടകര: ഏറാമല ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാക്കിൻ വാർഡ് എന്ന പേരിൽ ലഹരിക്കെതിരെ സായാഹ്നസവാരി സംഘടിപ്പിച്ചു. വടകര എക്സൈസ് സിഐ മോഹൻകുമാർ എടച്ചേരി എസ് ഐ വിപിൻ രാജ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ പി.കെ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രംഗീഷ് കടവത്ത് ആമുഖ പ്രഭാഷണം നടത്തി. ഷീജ തട്ടോളി . ടി.പി മിനിക, മൂസ മറുവയിൽ , കെ.എം സുബീഷ്, ഒ.മഹേഷ് കുമാർ, ജിഷ കെ.എം,കെ.കെ ജയൻ, ഹാഫിസ് മതാഞ്ചേരി ഹംസ ഹാജി, കരുണൻ കുനിയിൽ, ഷാജി പടത്തല തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |