SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

ജയ് ഹിന്ദ് ആർട്ടിസ്റ്റ് കോൺഗ്രസ് സദസ്

xvb
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ കിഡ്സ്ൺ കോർണറിൽ നടന്ന പരിപാടി

കോഴിക്കോട്: ഗ്യാനേഷ് കുമാറിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റ ജനാധിപത്യം തകർക്കുന്ന നരേന്ദ്രമോദിയും അമിത് ഷായും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് 7ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ബഹുജന റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയ് ഹിന്ദ് ആർട്ടിസ്റ്റ് കോൺഗ്രസ് സദസ് സംഘടിപ്പിച്ചു. കിഡ്സ്ൺ കോർണറിൽ നടന്ന പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ജയ് ഹിന്ദ് ആർട്ടിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പാലേരി അദ്ധ്യക്ഷത വഹിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം ചലാന, സേവാദൾ സംസ്ഥാന സെക്രട്ടറി വസന്തകുമാരി, കെ.രാജൻ ബാബു, ജി. രജിത്ത് ബാബു, ജുനൈസ്, സ്വരൂപ് രാജ്, പി.ബി. രാജേഷ്, കെ. കെ സ്വപ്ന, ഗീത കൊയിലാണ്ടി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL