SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

പൊലീസുകാർക്ക് വിനയായി പുതിയ ഉത്തരവ്; നെെറ്റ് ഡ്യൂട്ടിക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ജോലിക്കെത്തണം

police
police

കോഴിക്കോട്: ജോലിഭാരവും തുടർന്നുള്ള മാനസിക സമ്മർദ്ദവും കൂടുന്നുവെന്ന ആക്ഷേപത്തിനിടെ പൊലീസുകാരിൽ അമിതഭാരം അടിച്ചേൽപ്പിച്ച് ഉത്തരവ്. കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർ നെെറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് രാവിലെ 11ന് മുമ്പ് ജോലിക്ക് ഹാജരാകണമെന്നാണ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ഉത്തരവ്.

നെെറ്റ് ഡ്യൂട്ടി കഴിഞ്ഞ് അഞ്ച് മുതൽ ആറ് മണിക്കൂർ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിക്ക് ഹാജരാവേണ്ടസ്ഥിതിയാണ്. വിശ്രമത്തിന് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇത് മാനസിക സമ്മർദ്ദത്തിനും ഇടയാക്കുന്നു.

രാത്രി 11 മണി മുതൽ പിറ്റേദിവസം രാവിലെ അഞ്ചുവരെ ജോലിയെടുക്കണം. അല്ലെങ്കിൽ രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ ആറുവരെ. വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നെെറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് രാവിലെ ബന്ധപ്പെട്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ഡി.ജി.പിയുടെ ഉത്തരവുണ്ട്. അത് നിലനിൽക്കെയാണ് ഡി.സി.പിയുടെ പുതിയ ഉത്തരവ്. നെെറ്റ് ഡ്യൂട്ടിക്ക് ശേഷം പിറ്റേന്ന് വെെകിട്ട് നാലിന് ഡ്യൂട്ടിക്കെത്തുന്ന രീതിയാണ് നിലവിലുള്ളത്. ഇതിലാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്. പൊതുവെ ജോലിഭാരമുണ്ടെന്നിരിക്കെ പുതിയ സമയക്രമം കൂടുതൽ പ്രയാസമുണ്ടാക്കുമെന്നാണ് പൊലീസുകാർ പറയുന്നത്. ചില പൊലീസുകാർ നെെറ്റ് ഡ്യൂട്ടിക്ക് ശേഷം രാവിലെ 11ന് മുമ്പ് ജോലിക്ക് ഹാജരാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവെന്നാണ് വിവരം. നെെറ്റ് ഡ്യൂട്ടിയുണ്ടെങ്കിലും പിറ്റേന്ന് ജോലിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും പറയുന്നു.

ക്ഷേമം കടലാസിൽ മാത്രം

പൊലീസുകാരുടെ ക്ഷേമം, മനോവീര്യം, സൗഖ്യം എന്നിവ ഉറപ്പാക്കണമെന്നും ജോലിസമ്മർദ്ദം പരമാവധി കുറയ്ക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മുൻ ഉത്തരവുകളുണ്ട്. മേഖലാ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജി.മാർ എന്നിവർ ഇത് ഉറ പ്പു വരുത്തണമെന്നും എ.ഡി.ജി.പി.യുടെ ഉത്തരവിലുണ്ടെന്നും പൊലീസ് ഓഫീസർമാർ പറയുന്നു. ജോലിഭാരവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും കണക്കിലെടുക്കണമെന്നാണ് പൊലീസ് ഓഫീസർമാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL