SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

സെെബർ തട്ടിപ്പ്: പിടിയിലാകുന്നത് ചെറുമീനുകൾ, യഥാർത്ഥ പ്രതികൾ കാണാമറയത്ത്

cyber

കോഴിക്കോട്: ജില്ലയിൽ കോടികളുടെ സെെബർ തട്ടിപ്പ് നടക്കുമ്പോഴും പിടിയിലാവുന്നത് ചെറുമീനുകൾ മാത്രം. രാജ്യത്ത് നടക്കുന്ന സെെബർ തട്ടിപ്പിന് കേന്ദ്രസർക്കാരിനു പോലും തടയിടാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. പിടിയിലാകുന്നവരിൽ ഭൂരിഭാഗവും തട്ടിപ്പ് നടത്താൻ സ്വന്തം അക്കൗണ്ട് വാടകയ്ക്ക് (മ്യൂൾ അക്കൗണ്ട്) നൽകുന്നവരാണ്. യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം. കോട്ടൂളി സ്വദേശിയായ റിട്ട. ജീവനക്കാരിയെ വാട്‌സാപ് കോൾ, വീഡിയോ കോളുകൾ വഴി ബന്ധപ്പെട്ട് 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് കണ്ണൂർ സ്വദേശികളെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ തങ്ങളുടെ അക്കൗണ്ട് തട്ടിപ്പിനായി വാടകയ്ക്ക് നൽകിയവരാണ്. കതിരൂർ സ്വദേശി ടി. എം.മുഹമ്മദ് ഹനാൻ (23), കൂത്തുപറമ്പ് സ്വദേശി ടി.മുഹമ്മദ് ഷഹ്‌സാദ് (21) എന്നിവരെയാണ് ഇൻസ്‌പെക്ടർ വി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് ഇതിന് മുൻപും നടന്ന തട്ടിപ്പിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയവരാണ് പിടിയിലായത്. യഥാർത്ഥ പ്രതികൾ കാണാമറയത്താണ്.

കഴിഞ്ഞ ജൂലായ് ആറിന് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെ വയനാട് എം.പിയുടെ ഓഫീസിൽ നിന്നെന്നു പറഞ്ഞ് വിളിച്ച് മൂന്നു കോടിയ്ക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകിയും തട്ടിപ്പിന് ശമിച്ചിരുന്നു. പല എം.എൽ.എമാരെയും തട്ടിപ്പുകാർ വിളിച്ച് പല തുക ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എം.പിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും വിളിച്ചും തട്ടിപ്പിന് ശ്രമിച്ചിരുന്നു.

പ്രിയങ്കഗാന്ധി എം.പിയുടെ പ്രെെവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ പൊലീസ് മേധാവിക്കും വയനാട് എസ്.പിക്കും പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേരെ ഡൽഹിയിൽ നിന്ന് പിടികൂടിയിരുന്നു.

മ്യൂൾ അക്കൗണ്ട്

തട്ടിപ്പ് പണം കെെമാറാനാണ് മ്യൂൾ അക്കൗണ്ട് ഉപയോഗിക്കുന്നത്. അക്കൗണ്ട് വാടകയ്ക്ക് കൊടുത്താൽ ഇതിലൂടെ കെെമാറ്റം ചെയ്യപ്പെടുന്ന പണത്തിന് കമ്മിഷൻ കിട്ടും. പോക്കറ്റ് മണിക്കായി വിദ്യാർത്ഥികളും അക്കൗണ്ട് വാടകയ്ക്ക് നൽകുന്നുണ്ടെന്ന് സെെബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിദേശ ബന്ധവും

തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന പല സംഘങ്ങളും കംബോഡിയ, വിയറ്റ്നാം, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെ 'മ്യൂൾ' അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. ഈ പണം പിന്നീട് ഹവാല വഴി വിദേശത്തേക്ക് കടത്തുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  • അക്കൗണ്ട് വാടകയ്ക്ക് നൽകരുത്
  • തുക നഷ്ടമായാൽ 1930 എന്ന നമ്പറിൽ അറിയിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL