കോഴിക്കോട്: കൊല്ലം മുഹമ്മദ് റഫി ഫൗണ്ടേഷന്റെ എട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് റഫിഗാനങ്ങളുടെ സംസ്ഥാനതല സംഗീത മത്സരം ഡിസംബർ ആറിന് രാവിലെ എട്ടിന് കൊല്ലം റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും 'രാഗസുൽത്താൻ' അവാർഡും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും നൽകും. ഡിസംബർ 20ന് ഫൗണ്ടേഷന്റെ വാർഷികാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് ഫോൺ: 8281212645. വാർത്താസമ്മേളനത്തിൽ കെ.എസ്. ഉണ്ണികൃഷ്ണൻ, എം. സുനിൽകുമാർ, എം. രാമദാസൻ, ഡോ.മിനി.എം. രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |