SignIn
Kerala Kaumudi Online
Monday, 09 November 2026 4.29 AM IST

ചികിത്സയ്ക്ക് കൈത്താങ്ങ്

3
പടം: അൻവിന്റെ ചികിത്സക്കായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ 2001-03 പ്ലസ്ടു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ഭാരവാഹികളെ ഏല്പിക്കുന്നു

തൂണേരി: പഞ്ചായത്തിലെ വേറ്റുമ്മലിലെ പുലക്കുന്നത്ത് പ്രശാന്തിന്റേയും അനീറ്റയുടേയും മകനായ ഏഴ് വയസുകാരൻ അൻവിൻ പ്രശാന്തിന്റെ ചികിത്സക്ക് കൈത്താങ്ങുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ 2001-03 പ്ലസ്ടു ബാച്ചിലെ പൂർവവിദ്യാർത്ഥികളാണ് ചികിത്സാ സഹായ ഫണ്ടിലേക്ക് 1,20,000 രൂപ സമാഹരിച്ച് സ്വരൂപിച്ച് നൽകിയത്.

വേറ്റുമ്മലിലെ കേഷ് കലക്ഷൻ പോയിന്റിലെത്തി പ്ലസ്ടു ബാച്ച് കൂട്ടായ്മയിലെ അംഗങ്ങൾ ചികിത്സാ കമ്മറ്റി ഭാരവാഹികളെ പണം ഏൽപ്പിക്കുകയായിരുന്നു. ഭാരവാഹികളായ ശ്രീജിത്ത് പി.ജയൻ, യു.കെ.വിനോദ് കുമാർ, പി. ഷാഹിന എന്നിവർ ഏറ്റുവാങ്ങി. എ.പി.സിജിൻ, സുനൂ.പി, ഷിബിൻ. കെ, കെ.ഷാനിഷ് കുമാർ, ലിനീഷ്.ടി തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL