കൊടുവള്ളി: ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റേതെന്ന് നാഷണൽ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ. നാഷണൽ ലീഗ് നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡന്റ് എം.പി. മൊയ്തീൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹാഷിം അരിയിൽ മുഖ്യപ്രഭാഷണം നടത്തി. ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്, ഉസ്മാൻ, എൻ.സി. അസീസ്, മജീദ് പാലോളിത്താഴം, സി.കെ. അഷ്റഫ് ഒ.ടി. സുലൈമാൻ, ബഷീർ വാവാട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |