SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർക്ക് ശമ്പളമില്ലാതെ 7 മാസം

teachr
സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർക്ക് ശമ്പളമില്ലാതെ 7 മാസം

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ട് ഏഴുമാസം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഇരുന്നൂറോളം സ്പെഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് 2026 ഏപ്രിൽ മുതലുള്ള ശമ്പളം മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ അദ്ധ്യയനവർഷത്തെ ശമ്പളം രണ്ടു ഗഡുക്കളായി ഈ വർഷം മാർച്ചിലാണ് ലഭിച്ചത്. പുതിയ അദ്ധ്യായനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടില്ല.

സ്കൂളുകളുടെ നിലനിൽപ്പും വെല്ലുവിളി

18 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ, പതിനഞ്ച് കുട്ടികൾക്ക് ഒരു ആയ എന്നതാണ് സ്റ്റാഫ് പാറ്റേൺ. അദ്ധ്യാപകർ ഉൾപ്പെടെയുള്ള എൽ.പി സ്കൂൾ ജീവനക്കാർക്ക് 28,750 രൂപ മുതൽ 36,750 രൂപ വരെയാണ് വേതനം. താത്കാലിക ജീവനക്കാർക്ക് 500 രൂപ മുതൽ 1,250 രൂപ വരെയും ലഭിക്കും. എന്നാൽ സ്കൂളുകളുടെ നിലനിൽപ്പിനുതന്നെ വെല്ലുവിളിയാകുന്ന സ്ഥിതിയാണ് നിലവിൽ. 2019ൽ സ്പെഷ്യൽ പാക്കേജ് അനുവദിച്ചു തുടങ്ങുമ്പോൾ സംസ്ഥാനത്ത് ഏകദേശം 300 സ്കൂളുകളുണ്ടായിരുന്നു. ഇപ്പോഴത് 200 ആയി കുറഞ്ഞു. കഴിഞ്ഞവർഷം മാത്രം 12 സ്കൂളുകൾ പൂട്ടി. സാമ്പത്തിക പ്രയാസങ്ങൾ മറികടന്ന് സ്കൂളുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണ് പല സ്ഥാപനങ്ങളെയും അടച്ചുപൂട്ടലിലേക്ക് നയിക്കുന്നത്.

എൻ.ജി.ഒകൾ ഉൾപ്പെടെയുള്ള സംരംഭകരുടെ മുൻകൈയിൽ സംസ്ഥാനത്ത് 2,800ലധികം സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം വൈകുന്നത് അവയുടെ പ്രവർത്തനത്തെയും ജീവനക്കാരുടെ ജീവിതത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 20 കുട്ടികളെങ്കിലും വേണമെന്ന നിബന്ധന കാരണം ഇത്തരം സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ അംഗീകാരം കിട്ടാത്ത സ്ഥിതിയുമുണ്ട്.

വിനോദ്.കെ.വി, സ്പെഷ്യൽ സ്ക്കൂൾ അദ്ധ്യാപകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL