SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

കടിച്ചു കുടഞ്ഞ് തെരുവുനായ; 18 പേർക്ക് പരിക്ക്

dog-
തെരുവുനായ

സുൽത്താൻ ബത്തേരി : മൂന്നാനക്കുഴി, യൂക്കാലിക്കവല, വാളവയൽ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ 18 പേ‌ർക്ക് പരിക്കേറ്റു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. നായയുടെ ആക്രമണത്തിനിരയായവർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ആറ് മണിയോടുകൂടിയായിരുന്നു സംഭവം. നായയുടെ ആക്രമണത്തിനിരയായവരിൽ രണ്ട് പേർ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും അ‌ഞ്ച് പേർ ഉന്നതിവാസികളുമാണ്.

പരിക്കേറ്റ എൽന മരിയ (6) രാധ പേപ്പാതിയിൽ (72) അരുൺ (35) വിനോദ് (9) മാധവൻ (60) ലക്ഷ്മി (35) ലീല (56) രജമ്മ (74) സാലമ്മ( 67) നിധിൻ (6) രാജേന്ദ്രൻ (54) രാജലക്ഷ്മി (12) രഘു (32) സുധാകരൻ (60) മോണിക്ക (92) എന്നിവരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. മറ്റുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി.

ഇന്നലെ പുലർച്ചെ പള്ളിയിലേയ്ക്ക് പോകുന്നതിനായി വീട്ടിൽനിന്ന് ഇറങ്ങിയവ‌ർക്കാണ് കടിയേറ്റത്. യൂക്കാലി കവല ഉന്നതി ഭാഗത്താണ് അക്രമകാരിയായ നായയെ ആളുകൾ ആദ്യം കണ്ടത്. ആളുകളുടെ നേരെ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിൽ കെട്ടിയിട്ട വളർത്തുമൃഗങ്ങളെയും നായ കടിച്ചു.‌ ജനങ്ങളെ മണിക്കൂറുകളോളം ഭീതിയാക്കിയ നായയെ പിന്നീട് വാളവയൽ റോഡിൽ സിഎംസി കോൺവെന്റിന് സമീപത്തായി വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL