
കോട്ടക്കൽ: വർദ്ധിച്ചു വരുന്ന ഗർഭാശയഗള കാൻസറിനെക്കറിച്ച് (സെർവിക്കൽ കാൻസർ ) പൊതുജനങ്ങളെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടക്കൽ ബ്രാഞ്ച് വനിതാ വിഭാഗം ഐ.എം. എ, സെറം ഇൻസ്റ്റിറ്റ്യൂട്ട് , ആസ്റ്റർ മിംസ് കോട്ടക്കൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം കോട്ടക്കൽ പുത്തൂർ ബൈപാസ്സ് റോഡിൽ നടത്തി. ഡോ: എം.ടി.ഗീത ഉദ്ഘാടനം ചെയ്തു. ഡോ:രമ്യ, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ: അലവി ഇല്ലിക്കോട്ടിൽ, ഡോ: മൻസൂർ കുരിക്കൾ ഡോ: ആനന്ദ്, ഡോ: പ്രഭാകരൻ, ഡോ: ഷാഹിദ്, ഡോ: റജീന എന്നിവർ ആശംസകൾ അറിയിച്ചു. ഡോ:സി.പി. മുഹമ്മദ് സഹീർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |