കിഴിശ്ശേരി : തവനൂർ ജി.എം.എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി കലാമേള 'ഫസ്റ്റ് സ്റ്റപ്പ് ഫിയസ്റ്റ' മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ കലോത്സവം 'റിഥം' മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി ഉദ്ഘാടനം ചെയ്തു. മുക്കണ്ണൻ ചോല, മേത്തലയിൽ എന്നീ അംഗനവാടികളുമായി ചേർന്ന് നടത്തുന്ന കൾച്ചറൽ എക്സ്‌ചേഞ്ച് പ്രോഗ്രാം 'റെയിൻബോ' വാർഡംഗം ടി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കിഴിശ്ശേരി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പരമേശ്വരൻ വിശിഷ്ടാതിഥിയായി. പ്രധാനാദ്ധ്യാപകൻ സി.എ. അനിൽകുമാർ, എസ്.എം.സി ചെയർപേഴ്സൺ പി അനുഷ, സി.ആർ.സി കോഓഡിനേറ്റർ സി. പ്രശാന്ത്, എം.ടി.എ പ്രസിഡന്റ് എ.പി. രഹന, എസ്.ആർ.ജി കൺവീനർ കെ നജ്മ, സ്റ്റാഫ് സെക്രട്ടറി
ടി. ബുഷ്ര, കെ.ജി കോ ഓർഡിനേറ്റർ വിജയശ്രീ, ഷാക്കിർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |