SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

മഞ്ചേരി നഗരസഭ 60 കോടി രൂപയുടെ കരട് പദ്ധതിക്ക് രൂപം നൽകി

മഞ്ചേരി: നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി 60 കോടി രൂപയുടെ കരട് പദ്ധതിക്ക് രൂപം നൽകി. അമൃത് കുടിവെള്ള പദ്ധതിക്ക് 26 കോടി, പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിക്ക് 2.8 കോടി, വിവിധ വാർഡുകളിലെ മരാമത്ത് പ്രവൃത്തികൾക്ക് 3 കോടി, വിദ്യാഭ്യാസ കലാകായിക മേഖലയ്ക്ക് 1.2 കോടി, ശുചിത്വ മാലിന്യ സംസ്‌കരണത്തിന് 2 കോടി, മൃഗസംരക്ഷണ ക്ഷീര വികസനം 65 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും വികസനത്തിന് 70 ലക്ഷം, ഭിന്നശേഷി മേഖലയ്ക്ക് 2.40 കോടി, ആരോഗ്യമേഖലയ്ക്ക് 1.6 കോടി, പട്ടികജാതി വികസനത്തിന് 3.71 കോടി രൂപയുടെയും പദ്ധതികളാണ് തയ്യാറാക്കിയത്.
ടൗൺഹാളിൽ നടന്ന വികസന സെമിനാർ അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എൻ.കെ. ഖൈറുന്നീസ, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.എം. എൽസി, സി.സക്കീന തുടങ്ങിയവർ സംസാരിച്ചു. വിവിധ വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL