SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

ഏകദിന സമ്മർ ക്യാമ്പ് ആവേശമായി

s

വണ്ടൂർ: തിരുവാലി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടുവത്ത് ബഡ്സ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് ആവേശമായി. പത്തിരിയാൽ ഐഡിയൽ ഗ്രീൻ പാത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഗായകനും നടനുമായ നിസാർ മമ്പാട് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ മുഖ്യാതിഥിയായി. ബാലസഭ സ്റ്റേറ്റ് ആർ.പി റഹീം ക്ലാസെടുത്തു. ഉച്ചയ്ക്കുശേഷം കമ്മ്യൂണിറ്റി കൗൺസിലർ അഹല്യ നേതൃത്വം നൽകി. മെമ്പർ സെക്രട്ടറി അബ്ദുൽ സമദ്, ബ്ലോക്ക് കോർഡിനേറ്റർമാരായ ഫസ്ല, വിഷ്ണു, രമ്യ, രജിഷ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL