SignIn
Kerala Kaumudi Online
Sunday, 31 May 2026 2.50 AM IST

നിവേദനം നൽകി

nivedanam
പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകുന്നു

പെരിന്തൽമണ്ണ: മോഡേൺ മാർക്കറ്റിലെ ശോചനീയാവസ്ഥയും അവിടുത്തെ വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന പ്രയാസങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി. മഴക്കാലപൂർവ്വ ശുചീകരണം നടപ്പിലാക്കുക, അഴുക്കുചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, നടപ്പാതകളിലെ സ്ലാബുകൾ അപകടരഹിതമാക്കുക, തെരുവ് വിളക്കുകൾ നവീകരിക്കുക, ജൂബിലി റോഡ് പണി പൂർത്തിയാകുന്ന മുറയ്ക്ക് ഹെവി വാഹനങ്ങൾ അതുവഴി തിരിച്ചുവിടുക, സൂചനാ ബോർഡ് സ്ഥാപിക്കുക, മൂസക്കുട്ടി ബസ് സ്റ്റാൻഡിനുള്ളിലെ ചോർച്ച പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പ്രസിഡന്റ് ചമയം ബാപ്പു, സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ്.മൂസ്സു, സി.പി.മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലന്റ്, യൂസഫ് രാമപുരം, പി.പി.സൈതലവി, വാര്യർദാസ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL