SignIn
Kerala Kaumudi Online
Sunday, 31 May 2026 2.50 AM IST

ഫ്ളാഗ് ഓഫ് ചെയ്തു

flag-off
രാജാസ് ഗവൺമെന്റ് സ്‌കൂളിന് ലഭിച്ച സ്‌കൂൾ ബസ് കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കോട്ടക്കൽ: തിരൂർ മണ്ഡലം എം.എൽ.എയുടെ സഹായത്തോടെ ഗവൺമെന്റ് രാജാസ് സ്‌കൂളിന് ലഭിച്ച സ്‌കൂൾ ബസ് കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ പല സർക്കാർ വിദ്യാലയങ്ങളിലും എം.എൽ.എമാർ അനുവദിച്ച് നൽകിയ ബസുകൾ ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട രാജാസ് അധികൃതർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് സ്കൂൾ ബസിന് എം.എൽ.എയുടെയും കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതി ലഭിച്ചത്. പി.ടി.എ പ്രസിഡന്റ് വിജയകുമാരൻ മാസ്റ്ററുടെയും ഹെഡ്മിസ്ട്രസ് ബബിതയുടെയും നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ ബസ് ഏറ്റുവാങ്ങി.
സ്റ്റാഫ് സെക്രട്ടറി കെ.മുജീബ് റഹ്മാൻ അദ്ധ്യാപകരായ സജിൽ കുമാർ, വിഷ്ണുരാജ്, മുഹ്സിന, ഷീബ, ദീപ്തി, റസാനത്ത് നേതൃത്വം നൽകി. കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, പി.ടി.എ പ്രസിഡന്റ് വിജയകുമാരൻ, ഹെഡ്മിസ്ട്രസ് ബബിത, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി.മജീദ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL