SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

ജില്ലയിൽ കുട്ടികളുടെ വാക്സിനേഷൻ നിരക്ക് കുറയുന്നു; ഡോ.കെ.എം.ജാനിഫ്

മലപ്പുറം: ജില്ലയിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ കുറവുണ്ടാകുന്നതായി മലപ്പുറം ആരോഗ്യ കേരളം ഡി.പി.എം ഡോ.കെ.എം.ജാനിഫ് പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടലുകളും ബോധവൽക്കരണവും വഴി വാക്സിനേഷൻ നിരക്കിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചിരുന്നു. എന്നാൽ ജില്ല വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതായാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി മുൻപ് കുത്തിവയ്പ്പിലൂടെ പൂർണ്ണമായി തുടച്ചുനീക്കിയ പല രോഗങ്ങളും ജില്ലയിൽ വീണ്ടും തലപൊക്കുന്ന സ്ഥിതിയുണ്ട്.
പുതിയ തലമുറയിലെ മാതാപിതാക്കളിൽ പലരും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കും ഇരയാകുന്നതാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ വിമുഖത കാണിക്കുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL