SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

പ്ലസ് വൺ ജില്ലാതല പ്രവേശനോത്സവം

മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള വരവേൽപ് ചടങ്ങ് 'ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി' എന്ന പേരിൽ മലപ്പുറം എം.എസ്.പി ഹയർസെക്കന്ററി സ്‌കൂളിൽ വ്യവസായ ന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി യുഗത്തിന്റെ ഗുണഭോക്താക്കളായ പുതിയ തലമുറ കാലഘട്ടത്തിന് യോജിച്ച അറിവുകളും നൈപുണ്യങ്ങളും ആർജ്ജിക്കാനുള്ള അവസരമായി ഹയർസെക്കന്ററി പഠന കാലയളവിനെ വിനിയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഹയർസെക്കന്ററി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ജൂഡ് ലൂയിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അസ്‌ലു മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.റിനിഷ റഫീഖ്, എം.എസ്.പി.ഡെപ്യൂട്ടി കമാൻഡന്റ് കെ.വി.രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL