SignIn
Kerala Kaumudi Online
Monday, 13 July 2026 1.53 AM IST

ഓപ്പറേഷൻ തൂഫാൻ: കാളികാവിൽ നടപടിശക്തം

കാളികാവ്: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 2.55 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ് (42),​ സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദ് (30 ) എന്നിവരെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ രണ്ടോടെ ചോക്കാട് പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികൾ എം.ഡി.എം.എ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.

ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികൾ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത്. മുമ്പ് എം.ഡി.എം.എ കേസുകളിൽ ഉൾപ്പെട്ട റിയാസിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു .

മലയോരമേഖലയിൽ രാസ ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായവർ.

ഇവർക്ക് എം.ഡി.എം.എ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലഹരി മരുന്ന് വിൽപ്പനയിലുടെ പ്രതികൾക്ക് ലഭിച്ച 8000 രൂപയും, മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മൊബൈൽഫോണുകളും പിടിച്ചെടുത്തു.

മേഖലയിൽ വരും നാളുകളിലും പരിശോധന ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

എ.എസ്.ഐ മുഹമ്മദ് അസ്ലം, സി.പി.ഒ ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL