താനൂർ : ലഹരിക്കെതിരെ സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിക്ക്
പിന്തുണ പ്രഖ്യപിച്ച്
താനാളൂർ ഇസ്ലാഹുൽ ഇഖ്വാൻ സെക്കൻഡറി മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മദ്രസ സ്റ്റാഫ് സെക്രട്ടറി ടി. സൈനബ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നുസ്രത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് എൻ.കെ. സിദ്ദീഖ് അൻസാരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി. ചെറിയ ബാവ അദ്ധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് മുജീബ് താനാളൂർ, എം.ടി.എ പ്രസിഡന്റ് കെ.ടി. റാഷിദ , പ്രധാനാദ്ധ്യാപകൻ പി.എസ്. യാക്കൂബ്,സീനിയർ അസിസ്റ്റന്റ് പി. അബ്ദുൽ മജിദ്,
അദ്ധ്യാപിക പി. ബിഷാറ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |