SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

പുഴയോരമിടിഞ്ഞു വീടുകൾ തകർച്ചാ ഭീഷണിയിൽ

കാ​ളി​കാ​വ്:​ ​കാ​ളി​കാ​വ് ​ചെ​ങ്കോ​ട് ​പൂ​വ്വ​ത്തി​ക്കു​ണ്ടി​ൽ​ ​വീ​ണ്ടും​ ​പു​ഴ​യോ​ര​മി​ടി​ഞ്ഞു.​ ​വീ​ടു​ക​ൾ​ ​ത​ക​ർ​ച്ചാ​ ​ഭീ​ഷ​ണി​യിൽ
ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​മ​ഴ​യി​ൽ​ ​പു​ഴ​ ക​ര​ക​വി​ഞ്ഞൊ​ഴു​കി.​തു​ട​ർ​ന്നാ​ണ് ​വീ​ണ്ടും​ ​ഭി​ത്തി​യി​ടി​ഞ്ഞ​ത്.​തൊ​ട്ട​ടു​ത്ത​ ​വീ​ടു​ക​ൾ​ക്കും​ ​പു​ഴ​ക്കു​മി​ട​യി​ൽ​ ​പ​ത്ത​ടി​പോ​ലും​ ​അ​ക​ല​മി​ല്ല.​പു​ഴ​യോ​ട് ​ചേ​ർ​ന്നു​ള്ള
ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​ടെ​ൽ​സ​ന്റെ​ ​ഇ​രു​നി​ല​ ​വീ​ടി​ന്റെ​ ​പി​ന്നാ​മ്പു​റ​മാ​ണ് ​ഇ​ടി​ഞ്ഞ​ത്.​വീ​ടി​ന്റെ​ ​ത​റ​യു​ടെ​ ​തൊ​ട്ട​ടു​ട​ത്തു​വ​രെ​ ​ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.
ഈ​ ​ഭാ​ഗ​ത്ത് ​പു​ഴ​ ​വ​ള​ഞ്ഞ് ​തി​രി​ഞ്ഞു​ ​പോ​കു​ന്ന​തി​നാ​ൽ​ ​വ​ലി​യ​ ​കു​ത്തൊ​ഴു​ക്കാ​ണ്ഇ​വി​ടെ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഇ​നി​യും​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​കു​ത്തൊ​ഴു​ക്കു​മു​ണ്ടാ​യാ​ൽ​ ​തൊ​ട്ട​ടു​ത്ത​ ​വീ​ടു​ക​ൾ​ക്കൊ​ക്കെ​ ​ക​ടു​ത്ത​ ​നാ​ശം​ ​നേ​രി​ടും.2018​ലു​ണ്ടാ​യ​ ​പ്ര​ള​യ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വി​ടെ​ ​ക​ര​ ​പൂ​ർ​ണ്ണ​മാ​യും​ ​പു​ഴ​യി​ലേ​ക്ക് ​ഇ​ടി​ഞ്ഞ​ത്.​തു​ട​ർ​ന്ന് ​എ​ല്ലാ​വ​ർ​ഷ​കാ​ല​ത്തും​ ​അ​ൽ​പ്പാ​ൽ​പം​ ​ഇ​ടി​യു​ക​യാ​ണ്.

ഉറങ്ങാനാവാതെ

അ​ഞ്ചു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ഓ​രോ​ ​വ​ർ​ഷം​ ​ക​ഴി​യു​ന്തോ​റും​ ​വീ​ടി​ന്റെ​യും​ ​പു​ഴ​യു​ടെ​യും​ ​അ​ക​ലം​ ​കു​റ​ഞ്ഞു​ ​വ​രി​ക​യാ​ണ്.

പു​ഴ​യ്ക്ക് ​സം​ര​ക്ഷ​ണ​ ​ഭി​ത്തി​ ​നി​ർ​മ്മി​ക്കാ​ൻ​ ​വൈ​കി​യാ​ൽ​ ​വീ​ടു​ക​ൾ​ ​പു​ഴ​യി​ൽ​ ​പ​തി​ക്കാ​ൻ​ ​ഇ​ട​വ​രും.​

ഇ​പ്പോ​ൾ​ ​രാ​ത്രി​ ​മ​ഴ​പെ​യ്താ​ൽ​ ​കു​ടും​ബ​ങ്ങ​ൾ​ ​ഏ​റെ​ ​ഭീ​തി​യി​ലാ​ണ് ​ക​ഴി​യു​ന്ന​ത്.​വീ​ട്ടു​കാ​ർ​ ​ഉ​റ​ങ്ങാ​തെ​ ​നേ​രം​ ​വെ​ളു​പ്പി​ക്കു​ന്ന​ ​അ​വ​സ്ഥ​യാ​ണു​ള്ള​ത്.

​പ​രി​ഹാ​രം​ ആ​വ​ശ്യ​പ്പെ​ട്ട് ​റ​വ​ന്യു​മ​ന്ത്രി​ക്കും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​നും​ നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL