കോട്ടക്കൽ: കാറ്ററിംങ്ങ് യൂണിറ്റുകളും കല്യാണമണ്ഡപങ്ങളുടെ പാചകപ്പുരകളും ഹോട്ടലുകളും തട്ടുകടകളും ശീതളപാനീയ വിതരണ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി. ഓണാഘോഷ വേളകളിൽ ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
താഴെ കോട്ടയ്ക്കൽ, ഇന്ത്യന്നൂർ, പണിക്കർകുണ്ട്, കാവതിക്കളം, പുത്തൂർ ബൈപ്പാസ് ഹൈവേ റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കോട്ടയ്ക്കൽ കുടുംബാരോഗ്യം ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പ്രശാന്തിയിൽ , എം.സുബൈർ, ഇ.കെ.എൻ.മിനിമോൾ, വി. രാജേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം വഹിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ
നിയമ പ്രകാരം നോട്ടീസ് നൽകിയതായി മെഡിക്കൽ ഓഫീസർ ഡോ.എം.ടി.ഗീത അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |