വണ്ടൂർ: സാന്ത്വനമേകാം ; ഒരുമിച്ച് നിൽക്കാം — എന്ന പ്രമേയവുമായി
വണ്ടൂർ പാലിയേറ്റീവ് ക്ലിനിക്കിന്റെ മാസവരി ചേർക്കൽ വാരാചരണം.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മാസവരി ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി.ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.വണ്ടൂർ പാലിയേറ്റീവ് ക്ലിനിക് ചെയർമാൻ ഷരീഫ് തുറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ക്ലിനിക് ജോയിന്റ് സെക്രട്ടറി നൗഷാദ് പുളിക്കൽ, വൈസ് ചെയർമാൻ ഐ. വി. ഷമീർ, ഓഫീസ് സെക്രട്ടറിമാരായ എം. മുഹമ്മദ് അഷ്റഫ്, സലാം കോട്ടാല, ഓഫീസ് സ്റ്റാഫ് എം.പി. മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |