മലപ്പുറം: ദൃശ്യവിസ്മയം തീർത്ത് മലപ്പുറം സഹോദയ സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് പുഴക്കാട്ടിരി പി.ഇ.എസ് ഗ്ലോബൽ സ്കൂളിൽ തിരശീല വീണു. ജില്ലയിലെ സഹോദയ അംഗങ്ങളായ 62 സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലെ 1750ൽ പരം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി പോൾ ഓവറോൾ ട്രോഫി സമ്മാനിച്ചു
സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പി.ഇ.എസ് ഗ്ലോബൽ സ്കൂൾ ചെയർമാൻ പി. നാരായണൻ വ്യക്തിഗത ചാമ്പ്യന്മാർക്ക് സമ്മാനങ്ങൾ നൽകി.
സ്കൂൾ വൈസ് ചെയർമാൻ പി. അജയ്, ഡയറക്ടർ ഡോ. വി.എ.അജയ് , മേളയുടെ ജനറൽ കൺവീനറും പി.ഇ.എസ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, സഹോദയ ഭാരവാഹികളായ ജനറൽ സെക്രട്ടറി എം.ജൗഹർ, പി. ഹരിദാസ് , ജോബിൻ സെബാസ്റ്റ്യൻ, ഫാ. നന്നം പ്രേംകുമാർ , ഡോ. സി.കെ.എം.ശിബിലി , പി. നിസാർഖാൻ, ഐ.വി. രതി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |