SignIn
Kerala Kaumudi Online
Monday, 19 October 2026 7.19 PM IST

റെക്കോർഡിലേക്ക് നടന്നുകയറി നിരഞ്ജന

തേഞ്ഞിപ്പലം: സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്ത മത്സരത്തിൽ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിനി നിരഞ്ജന റെക്കോർഡിലേക്ക് നടന്നുകയറി.
16:30:34 സെക്കന്റിലാണ് നിരഞ്ജന മൂന്ന് കിലോമീറ്റർ നടന്ന് റെക്കോർഡിട്ടത്. 2022ൽ ഐഡിയൽ കടകശ്ശേരിയിലെ ശീതളിന്റെ 16:50:34 സെക്കന്റാണ് ഇതോടെ ഇല്ലാതായത്.
2025 വർഷത്തെ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ വെള്ളി മെഡലും 2025 ൽ സ്വർണ മെഡലും നേടിയ നിരഞ്ജന കഴിഞ്ഞ വർഷം ആന്ധ്രയിൽ നടന്ന സൗത്ത് സോൺ നാഷണൽ മീറ്റിലും റെക്കോർഡോടെ
സ്വർണ മെഡൽ നേടിയിരുന്നു. തിരൂർ ആലത്തിയൂർ പുത്താൻഞ്ചേരി പ്രസീത്-ശ്രീജിത ദമ്പതികളുടെ മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL