തേഞ്ഞിപ്പലം: സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിലും ഹൈജമ്പ് മത്സരത്തിലും ഒന്നാംസ്ഥാനം നേടിയാണ് ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിനിയായ ആഷ്ന ഷൈജു മടങ്ങിയത്. ഏഴാംക്ലാസ് മുതൽ കായിക മത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. നാഷണൽ ഇന്റർക്ലബ് ഹൈജമ്പ് മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു. ഇടുക്കി സ്വദേശിയായ ആഷ്ന ഐഡിയൽ കടകശ്ശേരിയിലെത്തിയത് സ്പോർട്സ് മാത്രം സ്വപ്നം കണ്ടാണ്. ഏഴാം ക്ലാസ് മുതൽ സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കുന്ന ആഷ്ന രണ്ട്, മൂന്നാം സ്ഥാനം നേടിയാണ് എന്നും മടങ്ങാറ്. ഇത്തവണ സംസ്ഥാനതല കായികമേളയിൽ ഒന്നാംസ്ഥാനം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മിടുക്കി. കായികാദ്ധ്യാപകൻ ടോമിയുടെ കീഴിലാണ് പരിശീലനം.
ഷൈജു-രാജി ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |