SignIn
Kerala Kaumudi Online
Monday, 19 October 2026 7.19 PM IST

കുതിപ്പ് തുടർന്ന് എടപ്പാൾ, സ്കൂളിൽ മുന്നിൽ ഐഡിയൽ കടകശ്ശേരി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 37-ാമത് മലപ്പുറം ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാംദിനം പൂർത്തിയായപ്പോൾ 28 സ്വർണവും 25 വെള്ളിയും 11 വെങ്കലവുമടക്കം 229 പോയിന്റുകൾ നേടി എടപ്പാൾ ഉപജില്ല കുതിപ്പ് തുടരുകയാണ്. ഏഴ് സ്വർണവും ഏഴ് വെള്ളിയും ഒൻപത് വെങ്കലവുമടക്കം 65 പോയിന്റുകൾ കരസ്ഥമാക്കി തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. ആറ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 59 പോയിന്റുകൾ കരസ്ഥമാക്കി കിഴിശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്താണ്. വണ്ടൂർ, അരീക്കോട് ഉപജില്ലകൾ യഥാക്രമം 53, 43 പോയിന്റുകൾ നേടി നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.

സ്‌കൂളുകളിൽ 26 സ്വർണവും 21 വെള്ളിയും 11 വെങ്കലവും അടക്കം 202 പോയിന്റുകൾ നേടി തുടർച്ചയായ 19-ാം ചാമ്പ്യൻ പട്ടത്തിലേക്കടുത്ത് ഐഡിയൽ കടകശ്ശേരി സ്‌കൂൾ (എടപ്പാൾ ഉപജില്ല) മുന്നിലാണ്. ഏഴ് സ്വർണവും ആറ് വെള്ളിയും ഒൻപത് വെങ്കലവുമടക്കം 62 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ (തിരൂർ ഉപജില്ല ) രണ്ടാമതാണ്. മൂന്ന് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 28 പോയിന്റുമായി സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂർ (കിഴിശ്ശേരി ഉപജില്ല) മൂന്നാംസ്ഥാനത്തുണ്ട്. 24 പോയിന്റുമായി എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് (അരീക്കോട് ഉപജില്ല), 14 പോയിന്റുമായി ജി.എച്ച്.എസ്.എസ് തിരുവാലി (വണ്ടൂർ ഉപജില്ല) യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL