SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

പ്രതിഷേധിച്ചു

waqaf-bill
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് നിയമ ഭേദഗതി ബിൽ കത്തിച്ച് നടത്തിയ പ്രതിഷേധം നഗരസഭാംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വഖഫ് നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. നഗരസഭാംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. 'മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘപരിവാർ പദ്ധതിക്കെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.കാജാ ഹുസൈൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.സലാം, എം.ഫൈസൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL