SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സ്ഥാനാർത്ഥി പര്യടനം

pranesh
ചിറ്റൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ വടകരപ്പതി മണൽ കാട് പ്രദേശത്ത് തൊഴിലുറപ്പു തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.

ചിറ്റൂർ: കിഴക്കൻ മേഖലയെ 20 കൊല്ലം വരൾച്ചയിലേക്ക് തള്ളിയിട്ട മുൻ എം.എൽ.എ അച്യുതനും തുടർന്നുവന്ന ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിയും ജനങ്ങളെ ഒരുപോലെ പറ്റിക്കുകയാണെന്ന് ചിറ്റൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നൽകിയ കുടിവെള്ള കണക്ഷനുകൾ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയുടെ വ്യക്തിഗത സംഭാവനയാണെന്ന് പ്രചരിപ്പിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ് ജനങ്ങൾ വോട്ടിലൂടെ ശക്തമായ പ്രതികരണം രേഖപ്പെടുത്തും. ഇടതു വലതു മുന്നണികൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചിറ്റൂർ നിയോജകമണ്ഡലത്തിലെ വടകരപ്പതി പഞ്ചായത്തിലെ മണൽക്കാട് പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു പ്രണേഷ് രാജേന്ദ്രൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL