SignIn
Kerala Kaumudi Online
Friday, 12 June 2026 3.10 AM IST

ഏകദിന ശില്പ്പശാല

workshop

മണ്ണാർക്കാട്: മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിച്ച് ജീവനക്കാർക്കും പെൻഷൻകാർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പ്പശാല ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് കെ.കെ.ശൈലജ, തെങ്കര ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.എം.ദനേശൻ, ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സംസ്ഥാന നേതാക്കളായ അച്ചൻമാത്യു, കെ.ജി.ബാബു, വി.സുകുമാരൻ, കെ.സി.എം.ബഷീർ, ജില്ലാ ജോ.സെക്രട്ടറി എ.അസൈനാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, നിയോജകമണ്ഡലം ഭാരവാഹികൾ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WORKSHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL