SignIn
Kerala Kaumudi Online
Friday, 12 June 2026 3.09 AM IST

ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

disaster

പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സുജിത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ദുരന്തസാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ, അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തന മാർഗങ്ങൾ, പൊതുജനങ്ങളുടെ ഉത്തരവാദിത്വങ്ങളും പങ്കാളിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ദിലീപ് എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.കെ.മധു, ഹെൽത്ത് ഇൻസ്‌പെക്ടർ ആര്യ എം.അശോക് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL